പെസ്ഗോമൊഎന്താണ് പെസ്ഗോമൊ?
എന്താണ് പെസ്ഗോമൊ?
പെസ്ഗോമൊഎന്താണ് പെസ്ഗോമൊ?
എന്താണ് പെസ്ഗോമൊ?
Home
എന്താണ് പെസ്ഗോമൊ?
ഈ വാക്കിനു വേദവാക്യം, വാക്യാംശം, ഉപവാക്യം എന്നൊക്കെ അർത്ഥമുണ്ട്. സങ്കീർത്തന വാക്യങ്ങൾ ഹാലേലുയ്യ ചേർത്ത് ചൊല്ലുന്ന പ്രാർത്ഥനകളാണ് പെസ്ഗോമൊ എന്ന് ആരാധന ക്രമങ്ങളിൽ അറിയപ്പെടുന്നത്. ഇത് സാധാരണയായി ഏവൻഗേലിയോൻ വായനയ്ക്കു മുൻപും കുക്കിലിയോൻ എന്ന പ്രാർത്ഥനകളുടെ കൂട്ടത്തിലെ ആദ്യ ഖണ്ഡികയായും കോലൊ ഗീതങ്ങളിൽ ആദ്യ വരിയായും ചൊല്ലാറുണ്ട്. വായിക്കപ്പെടുന്ന ഏവൻഗേലിയോൻ ഭാഗത്തിന്റെയോ കുക്കിലിയോന്റെയോ കോലെയുടെയോ ആശയം ധ്വനിപ്പിക്കുന്ന സങ്കീർത്തന ഭാഗങ്ങളാണ് ഇപ്രകാരം ഹാലേലുയ്യാ ചേർത്ത് ചൊല്ലുന്നത്.
നമ്മുടെ സഭയിലെ വിവിധ ശുശ്രൂഷക്രമങ്ങളിലെ ഏവൻഗേലിയോനു തൊട്ടു മുൻപ് ചൊല്ലുവാൻ ക്രമീകരിച്ചിരിക്കുന്ന ചില പെസ്ഗോമൊകൾ താഴെ ചേർക്കുന്നു.
വി. മാമോദീസാ - ഹാലേലുയ്യ - ഉ - ഹാലേലുയ്യ - നിന്റെ സോപ്പാ കൊണ്ട് എന്റെമേൽ തളിക്കേണമേ. ഞാൻ നിർമ്മലനാകും. അതിനാൽ എന്നെ നീ വെളുപ്പിക്കേണമേ. ഉറച്ച മഞ്ഞിനേക്കാൾ ഞാൻ വെൺമയുളളവനാകും. .... (സങ്കീ. 51: 7) - ശുശ്രൂഷക്രമം പുറം 11
പ്രസവ സ്തോത്രം- ഹാലേലുയ്യ - ഉ - ഹാലേലുയ്യ - ഞാൻ ബഹുമാനപൂർവ്വം നിന്റെ ഭവനത്തിലേക്കു വരും, എന്റെ അധരങ്ങൾ ഉച്ചരിച്ചിട്ടുള്ള നേർച്ചകളെ ഞാൻ നിനക്കു കഴിക്കും. (സങ്കീ. 66:12-13) - ശുശ്രൂഷക്രമം പുറം 72
ഭവന വാഴ്വ്- ഹാലേലുയ്യ - ഉ - ഹാലേലുയ്യ - കർത്താവേ നിൻ്റെ പ്രകാശവും വിശ്വസ്തതയും എനിക്കയച്ചു തരേണമേ. അവ എന്നെ ആശ്വസിപ്പിക്കുകയും, നിൻ്റെ വിശുദ്ധ പർവ്വതത്തിലേക്കും, നിന്റെ കൂടാരത്തിലേക്കും, എന്നെ കൊണ്ടുപോകയും ചെയ്യുമാറാകട്ടെ (സങ്കീ. 43: 3) - ശുശ്രൂഷക്രമം പുറം 82
തൈലാഭിഷേകം - ഹാലേലുയ്യ - ഉ - ഹാലേലുയ്യ - ദൈവമേ, എന്റെമേൽ അനുഗ്രഹം ചെയ്യണമേ . എന്തെന്നാൽ എന്റെ ആത്മാവ് നിന്നിൽ ആശ്രയിച്ചിരിക്കുന്നു. ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം നിന്റെ ചിറകുകളുടെ നിഴലിൽ ഞാൻ മറയ്ക്കപ്പെടും (സങ്കീ.57:1) - ശുശ്രൂഷക്രമം പുറം 104
ശവസംസ്കാരം- ഹാലേലുയ്യ - ഉ - ഹാലേലുയ്യ- നിന്റെ തിരുമുഖം നിന്റെ ദാസന്മാരുടെ മേൽ പ്രകാശിപ്പിക്കണമേ. നിന്റെ കൃപയുടെ ബഹുത്വത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യണമേ (സങ്കീ. 31:16) - ശുശ്രൂഷക്രമം പുറം 171.
വി. കുർബാന : ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ - സ്തുതിയാകുന്ന ബലികൾ കർത്താവിനു കഴിപ്പിൻ... .. കർ ത്താവിനെ വന്ദിപ്പിൻ (സങ്കീ. 107:22 & 96: 8-9 )- വി. കുർബാന ക്രമം പുറം 73. പഴയ കുർബാന ക്രമങ്ങളിൽ ഈ പെസ്ഗോമൊ ഏവൻഗേലിയോൻ വായനയ്ക്ക് തൊട്ടു മുൻപ് തന്നെയായിരുന്നു ചേർത്തിരുന്നത്. എന്നാൽ കുർബാന ക്രമത്തിൽ ഏവൻഗേലിയോനു മുൻപ് വൈദികൻ ധ്യാനിക്കുന്ന രഹസ്യ പ്രാർത്ഥന (ദൈവമായ കർത്താവേ, ദൈവീകമായ വചനങ്ങളുടെ അറിവ് .....) പരസ്യമായി നാം ഉപയോഗിച്ചു തുടങ്ങിയതിനാലാണ് ഇത് ശ്ലീഹാ വായനയ്ക്കു ശേഷം ചൊല്ലുന്ന രീതി രൂപപ്പെട്ടത്.
കുക്കിലിയോൻ എന്ന പ്രാർത്ഥനകളുടെ കൂട്ടത്തിലെ ആദ്യ ഖണ്ഡികയായും കോലൊ ഗീതങ്ങളിൽ ആദ്യ വരിയായും ചൊല്ലാറുള്ള പെസ്ഗോമൊകൾ, നമ്മുടെ നമസ്കാരങ്ങളും ശുശ്രൂഷക്രമങ്ങളും പരിശോധിച്ചാൽ കാണാവുന്നതാണ്
Note : മേൽപ്പറഞ്ഞ പെസ്ഗോമാകൾ, സങ്കീർത്തനങ്ങളുടെ പ്ശീത്ത പരിഭാഷയിൽ നിന്നും എടുത്തിട്ടുള്ളവയാണ്.