രണ്ടാം മാർത്തോമ്മാ (1670-1686)
ഒന്നാം മാർത്തോമ്മായുടെ കാലശേഷം മലങ്കര സഭയെ നയിക്കുവാൻ അദ്ദേഹത്തിൻ്റെ സഹോദരപുത്രൻ രണ്ടാം മാർത്തോമ്മയായി അവരോധിക്കപ്പെട്ടു. ഒന്നാം മാർത്തോമ്മായും 1665 ൽ മലങ്കരയിൽ എത്തിയ യറുശലേം പാത്രിയർക്കീസ് മാർ ഗ്രീഗോറിയോസും ചേർന്ന് മാർത്തോമ്മാ ഒണ്ടാമനെ സ്ഥാനാഭിഷേകം ചെയ്തുവെന്ന് മിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തിയിരി ക്കുന്നു, എന്നാൽ മറിച്ച്, ഇവർ രണ്ടുപേരുടെയും കാലശേഷം മലങ്കരയിൽ ഇടയനില്ലാതെ വന്നപ്പോൾ പട്ടക്കാരും ശെമ്മാശന്മാരും വിശ്വാസികളും ചേർന്ന് രണ്ടാം മാർത്തോമ്മയെ വാഴിക്കുകയും അതിനു ശേഷം മലങ്കരയിൽ വന്ന മാർ അന്ത്രയോസ് ഈ വാഴ്ച്ചയെ സ്ഥിരീകരിക്കുകയുമാണുണ്ടായതെന്ന് ചില ചര ത്രരേഖകളും പറയുന്നുണ്ട്.
മാർത്തോമ്മ രണ്ടാമൻ സൽസ്വഭാവിയും അതിലുപരി തൻ്റെ ജനനത്തെപ്പറ്റി കരുതലും സ്നേഹവും ഉള്ള ഒരു ഇടയ ശ്രേഷ്ഠനായിരുന്നുവെന്ന് അദ്ദേഹം അന്ത്യോഖ്യ പാത്രിയർക്കീസിന് അയച്ച എഴുത്തിലെ താഴെ കാണുന്ന വാചക ങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. 'എൻ്റെ പിതാവേ, അങ്ങ് ഒരു മെത്രാപ്പോലീത്തായെയും നാലു മൽപ്പാന്മാരെയും അയച്ചുതരണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു. അല്ലായെങ്കിൽ സുറിയാനിക്കാർ നാമവശേഷമായി പോകും'. തുടർന്ന് ഈ അഭ്യർത്ഥനപ്രകാരം യൽദോ മാർ ബസേലിയോസ് മപ്രിയാനയും മാർ ഈവാനിയോസ് ഹിദായത്തുള്ളയും മലങ്കരയിൽ എത്തി. മപ്രിയാന ഏകദേശം 13 ദിവസങ്ങൾക്കുശേഷം കാലം ചെയ്തു. തുടർന്ന് മാർ ഈവാനിയോസ് രണ്ടാം മാർത്തോമ്മായോടൊപ്പം നിന്ന് സഭാകാര്യങ്ങൾ ഏറ്റെടുത്തു നടത്തിവന്നു. ഈ ബസേലിയോസ് മപ്രിയാനയുടെ പേരിൽ മാരാമൺ പള്ളിയിൽ നടത്തിവന്ന ശ്രാദ്ധമാണ് പിന്നീട് അബ്രഹാം മൽപ്പാൻ നിർത്തലാക്കിയത്.
മലങ്കരസഭയെ സ്തുതി ചൊവ്വാകപ്പെട്ട സത്യവിശ്വാസത്തിൽ നിലനിർത്തുവാൻ പല സംഗതികളും ഈ കാലഘട്ടത്തിൽ നടപ്പാക്കുകയുണ്ടായി കൊത്തിവച്ച രൂപങ്ങൾ പള്ളികളിൽ നിന്നും നീക്കം ചെയ്തു. ചില ചിത്രങ്ങൾ മാത്രം അനുവദിച്ചു. മുട്ടുകുത്തിയല്ല നിന്നുകൊണ്ടു വേണം പ്രാർത്ഥനചൊല്ലാൻ, പുരോഹിതന്മാർക്ക് വിവാഹം കഴിക്കാം, വലിയ നോമ്പിൽ ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ വി കുർബ്ബാന പാടില്ല. വി. കുർബ്ബാനയ്ക്ക് പുളിപ്പിച്ച അപ്പം ഉപയോഗിക്കണം, ക്രിസ്തുവിലെ മനുഷ്യത്വവും ദൈവത്വവും വെവ്വേറെയായി കാണുവാൻ പാടില്ലാത്തതാകുന്നു അങ്ങനെ പാശ്ചാത്യ സുറിയാനി മര്യാദകൾ മലങ്കരയിൽ പ്രബലപ്പെട്ടു തുടങ്ങിയത് രണ്ടാം മാർത്തോമ്മായുടെ കാലത്താണ്.
രണ്ടാം മാർത്തോമ്മായെപ്പറ്റി ചരിത്രത്തിൽ അധികം ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹം നിരണം പള്ളിയിൽ താമസിച്ചിരുന്ന കാലത്ത് അവിടെ വരൾച്ച ഉണ്ടായപ്പോൾ അദ്ദേഹത്തിൻറെ പ്രാർത്ഥനയുടെ ഫലമായി മഴ പെയ്തുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 16 വർഷങ്ങൾ മലങ്കരസഭയെ സമാധാനപരമായി സധൈര്യം നയിച്ച ഈ വന്ദ്യ പിതാവ് 1686 ഏപ്രിൽ 14-ാം തീയതി നിരണം പള്ളിമേടയിൽ താമസിക്കുമ്പോൾ മിന്നലേറ്റ് കാലം ചെയ്ത് നിരണം പള്ളി യിൽ കബറടക്കപ്പെട്ടു. മലങ്കരസഭയെ നയിക്കാൻ രണ്ടാം മാർത്തോമ്മായെ നൽകിയ ദൈവമേ നിനക്ക് സ്തുതി.