ദയറോയൂസൊ സ്ഥാന സ്വീകരണ ശുശ്രൂഷ - സുറിയാനി സഭാ പാരമ്പര്യത്തിൽ
ദയറോയൂസൊ സ്ഥാന സ്വീകരണ ശുശ്രൂഷ - സുറിയാനി സഭാ പാരമ്പര്യത്തിൽ
ദയറോയൂസൊ സ്ഥാന സ്വീകരണ ശുശ്രൂഷ - സുറിയാനി സഭാ പാരമ്പര്യത്തിൽ
സുറിയാനി സഭാ പാരമ്പര്യത്തിൽ ഒരു അത്മായക്കാരനോ, ശെമ്മാശനോ, കശീശായ്ക്കോ ദയറായ സ്ഥാനം പ്രാപിക്കാം. സഭയിൽ ഈ സ്ഥാനികളെ റമ്പാൻ എന്നാണ് വിളിക്കുന്നത്. സാധാരണയായി ഒരു ദയറായ്ക്ക് ഒരു അധിപനും അദ്ദേഹത്തിന്റെ കീഴിൽ ദയറായ സ്ഥാനം സ്വീകരിച്ച ഒരു കൂട്ടം സ്ഥാനികളും ഉണ്ടായിരിക്കും. ആദ്യകാലങ്ങളിൽ, ഓരോ ദയറായ്ക്കും വേണ്ടിയാണ് ദയറായാ സ്ഥാനികളെ തെരെഞ്ഞെടുത്തിരുന്നത് [ഇവരിൽ നിന്നുമായിരുന്നു എപ്പിസ്കോപ്പമാരെ തെരെഞ്ഞെടുത്തിരുന്നത്. എന്നാൽ, പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ സഭയിൽ ദയറാ പ്രസ്ഥാനങ്ങൾ കുറഞ്ഞു വന്നു. എപ്പിസ്കോപ്പാ സ്ഥാനത്തേക്കുള്ള ഒരു ചവിട്ടു പടിയായി റമ്പാൻ സ്ഥാനം മാറി. ഈയൊരു സാഹചര്യത്തിൽ, റമ്പാൻ സ്ഥാന ശുശ്രൂഷ ദയറായ്ക്ക് വേണ്ടി മാത്രമായി നടത്തുന്ന രീതിയും കുറഞ്ഞു വന്നു, മറിച്ച് സഭ ആകമാനമായി എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർക്ക് കൊടുക്കുന്ന ഒരു സ്ഥാന ശുശ്രൂഷയായി ഇത് മാറി. മേൽപ്പറഞ്ഞ സാഹചര്യത്തിൽ, ആദ്യകാലങ്ങളിൽ ദയറായുടെ അധിപനാണ് ദയറായ സ്ഥാനം നൽകിയിരുന്നത്. എന്നാൽ ഇന്ന് സഭയിൽ മേൽപ്പട്ടക്കാരാണ് ഈ സ്ഥാനം കൊടുക്കുന്നത്, അത് അവർ ദയറാക്കാരായതും കൊണ്ടും അവർ സഭയിലെ ദയറാക്കാരുടെ അധിപനായതും കൊണ്ടാണ്.
ശുശ്രൂഷയുടെ ഘടന
സാധാരണയായി വിശുദ്ധ കുർബാനയുടെ ഒടുവിലോ കുർബാന കഴിഞ്ഞ് പിന്നീടോ ഈ ശുശ്രൂഷ നടത്താം. റമ്പാൻ ഒരു പട്ടമല്ലാത്തതിനാൽ ഇതിന്റെ ശുശ്രൂഷയ്ക്കു കുർബാനയോടു ചേർന്ന് നടത്തണമെന്നുളള നിർബന്ധമില്ല. അതുപോലെ കാർമ്മികൻ കാപ്പ ഇട്ടിരിക്കണമെന്നതിനും നിർബന്ധമില്ല. എന്നാൽ വിശുദ്ധ കുർബാനയോടു ചേർന്നാണ് ദയറായ ശുശ്രൂഷ നടത്തുന്നതെങ്കിൽ കാപ്പ ഊരേണ്ട ആവശ്യവുമില്ല. ഈ ശുശ്രൂഷ മദ്ബഹായുടെ നടയ്ക്കൽ വെച്ച് നടത്താവുന്നതാണെങ്കിലും ഇപ്പോൾ ഇത് മദ്ബഹായിൽ വച്ചു തന്നെയാണ് സാധാരണ നടത്താറുള്ളത്. സ്ഥാനാർത്ഥി പട്ടക്കാരനോ ശെമ്മാശനോ ആണെങ്കിൽ സാധാരണ വസ്ത്രത്തിനു പുറമെ കുപ്പായവും പുറം കുപ്പായവും ധരിച്ചിരിക്കണം.
പ്രാരംഭ പ്രാർത്ഥനയും അനുതാപത്തിന്റെ സങ്കീർത്തനം മറ്റു പ്രാർത്ഥനകൾ പ്രോമ്യോൻ, സെദറൊ കോലൊ, എത്രൊ എന്നിവയ്ക്ക് ശേഷം പഴയ പുതിയ നിയമ വേദവായനകളും ഏവൻഗേലിയോൻ വായനയും നടത്തുന്നു. തുടർന്നുള്ള പ്രാർത്ഥനയ്ക്ക് ശേഷം സ്ഥാനാർത്ഥിക്ക് ബുദ്ധി ഉപദേശം നടത്തുന്നു. തുടർന്ന് ഒരു പ്രാർത്ഥനയ്ക്കു ശേഷം സ്ഥാനാർത്ഥിയുടെ നെറ്റിയിൽ ത്രിത്വനാമത്തിൽ കുരിശ് വരച്ച് മുദ്രയിടുന്നു. വീണ്ടും ചില പ്രാർത്ഥനകൾക്കു ശേഷം പ്രത്യേകമായി താഴെപ്പറയുന്ന പ്രത്യേകമായ ഭാഗങ്ങളാണ് ഈ ശുശ്രൂഷയ്ക്കുള്ളത്.
സ്ഥാനാർത്ഥിയുടെ തലയിൽ നിന്ന് തലമുടി കത്രിക്കുന്നു
സ്ഥാനവസ്ത്രങ്ങൾ അണിയിക്കുന്നു.
സ്ഥാനാർത്ഥിയുടെ കാലുകൾ കഴുകുന്നു.
മദ്ബഹായിൽ കുരിശാകൃതിയിൽ നാല് വശത്തേക്കുമായി കുമ്പിടുന്നു.
ഇടതു തോളിൽ വഹിപ്പാനായി കുരിശു നൽകുന്നു.
ഇതിൽ ആദ്യമായി, കത്രിക കൊണ്ടുവരികയും സ്ഥാനാർത്ഥി തന്നെ അതെടുത്ത് കാർമ്മികന്റെ കൈയിൽ കൊടുത്തുകൊണ്ട് “ദൈവത്തോട് അടുത്തുവരുവാൻ ഞാൻ ഇഷ്ടപ്പെട്ടിരിക്കുന്നു. എന്റെ പ്രത്യാശയായ കർത്താവേ നിന്റെ സകല അത്ഭുതങ്ങളേയും അറിയിപ്പാൻ തക്കവണ്ണം നിന്റെ നാമം എനിക്കു നന്മയായി തീർന്നു" എന്നു മൂന്നു പ്രാവശ്യം ചൊല്ലുന്നു. അതിനു ശേഷം ഒരു പ്രാർത്ഥന ചൊല്ലുകയും സ്ഥാനാർത്ഥി കൈകൾ രണ്ടും ഇരുവശങ്ങളിലേക്കും നീട്ടി കുരിശാകൃതിയിൽ നിൽക്കുകയും ചെയ്യുന്നു. ഈ സമയം സ്ഥാനാർത്ഥിയുടെ തലയിലെ അഞ്ച് ഭാഗങ്ങളിൽ നിന്നായി ത്രിത്വനാമത്തിൽ തലമുടി കത്രിച്ചെടുക്കുകയും ചെയ്യുന്നു. പിന്നീടുള്ള പ്രാർത്ഥനകൾക്കു ശേഷം സ്ഥാനാർത്ഥിയുടെ വസ്ത്രങ്ങൾ മാറ്റി പുതിയ സ്ഥാന വസ്ത്രങ്ങൾ നൽകുന്നു. കറുത്ത കുപ്പായം, ഇടക്കെട്ട്, മനസ്പസ, പുറങ്കുപ്പായം എന്നിവ ഓരോന്നും നൽകുമ്പോഴും പ്രത്യേകം പ്രാർത്ഥനകൾ ചൊല്ലുന്നു. പിന്നീട് സ്ഥാനാർത്ഥി കാർമ്മികന്റെ മുൻപിൽ മുട്ടുകുത്തുന്നു. തുടർന്ന് മദ്ബഹായുടെ വടക്ക് ഭാഗത്തായി സ്ഥാനാർത്ഥിയെ കസേരയിൽ ഇരുത്തുകയും അയാളുടെ കാലുകൾ പാത്രത്തിൽ വെച്ച് കാർമ്മികൻ പ്രാർത്ഥനാ പൂർവ്വം വെള്ളം ഒഴിക്കുകയും കാലുകൾ കഴുകുകയും പിന്നീട് മുറപ്രകാരം മറ്റുള്ളവരും ഇപ്രകാരം കഴുകുകയും ചെയ്യുന്നു. കഴുകൽ കഴിഞ്ഞ് കാർമ്മികൻ തന്നെ സ്ഥാനാർത്ഥിയുടെ കാലുകൾ തുടയ്ക്കുകയും ആദ്യമായി ഇടത്തു കാലിന്മേലും പിന്നെ വലത്തുകാലിന്മേലും പ്രാർത്ഥന ചൊല്ലി ചെരിപ്പ് ഇടുവിക്കുകയും ചെയ്യുന്നു. സ്ഥാനാർത്ഥി എഴുന്നേറ്റ് മദ്ബഹായിൽ കുരിശാകൃതിയിൽ നാല് വശത്തേയ്ക്കുമായി "ബാറ്ക്മോർ ഞാൻ സ്വീകരിച്ചിരിക്കുന്നു" എന്നു പറഞ്ഞു കുമ്പിടുന്നു. തുടർന്ന്, കാർമ്മികൻ കുരിശടുത്തു പ്രാർത്ഥന ചൊല്ലി സ്ഥാനിയുടെ ഇടത്തു തോളിൽ വഹിപ്പാനായി നൽകുന്നു. അനന്തരം മദ്ബഹായുടെ വടക്കുഭാഗത്തു നിറുത്തിക്കൊണ്ട് ഒരു പ്രബോധനം കൂടി നല്കുകയും കാർമ്മികനും മറ്റെല്ലാവരും പുതിയ സ്ഥാനിക്ക് സമാധാനവും കൊടുക്കയും ചെയ്യുന്നു. സമാപന പ്രാർത്ഥനകളോടു കൂടി ശുശ്രൂഷ അവസാനിക്കുകയും ചെയ്യുന്നു.
Notes
The word Ramban is derived from the Syriac word ‘Raban’ which means ‘our Master’. This term is used as a title for monks. The pronunciation ‘Ramban’ is of East Syriac origin where alphabet sounding ‘b’ is doubled in certain cases. The word ‘Raban’ is derived from the Syriac word ‘Rab’ [grow great] suffixed with the I person plural pronominal suffix.
The Syriac word “Dayro’ is derived from the root ‘Dyar’ which means ‘dwell’. The word ‘Dayro’ means a ‘dwelling place’, ‘habitation’, etc. Generally, this word is used for denoting a ‘Monastery’
The Syriac word is ‘Dayroyo’, is an adjective which means ‘monastic’. It is also used as noun for ‘monk’ or a ‘nun’.
‘Dayroyuso’ (Dayroyutho) is the Syriac word which means the ‘Monastic life’. ‘Duboro d’Dayroyutho’ means the ‘Monastic way/manner of life’. ‘Eskimo d’dayroyutho’ means ‘Monastic habits’. ‘Thulbosho d’dayroyutho’ means ‘taking the monastic habit by a monk or nun’.