ഇരുപതാം മാർത്തോമ്മാ (1999-2007)
ആരോഗ്യ കാരണങ്ങളാൽ അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന്, അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രഗൻ മെത്രാപ്പോലീത്താ 1999 മാർച്ച് 15-ന് സഭയുടെ ഇരുപതാം മാർത്തോമ്മാ മെത്രാപ്പോലീത്താ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. ഭരണ സൗകര്യത്തിനായി സഭയെ പന്ത്രണ്ട് ഭദ്രാസനങ്ങളായി വിഭജിച്ചു. വാസയോഗ്യമല്ലാത്ത ഭവനമില്ലാത്ത എല്ലാ മാർത്തോമ്മാക്കാർക്കും ഭവനം നിർമ്മിച്ച നൽകുക എന്ന ബൃഹദ്പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ തുടങ്ങിയത് മെത്രാപ്പോലീത്തായുടെ ആഗ്രഹപ്രകാരമായിരുന്നു. നർമ്മത്തിൻ്റെ നുറുങ്ങുകൾ ചേർത്ത ആശയസമ്പുഷ്ടമായ മെത്രാപ്പോലീത്തായുടെ പ്രസംഗങ്ങൾ, ജാതി മത സഭാ ഭേദമെന്യേ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. 2007 ആഗസ്റ്റ് 27-ന സഭയുടെ ചുമതലകൾ ഒഴിഞ്ഞ് 'വലിയ മെത്രാപ്പോലീത്താ' സ്ഥാനം സ്വീകരിച്ചു. 2018 മാർച്ചിൽ രാഷ്ട്രം 'പദ്മഭൂഷൻ' ബഹുമതി നൽകി ആദരിച്ചു. 2021 മെയ് 5-ന് കാലം ചെയ്തു.