ഇരുപത്തിരണ്ടാം മാർത്തോമ്മാ (2020)
ജോസഫ് മാർത്തോമ്മാ കാലം ചെയ്തതിനെത്തുടർന്ന്, ഗീവർഗീസ് മാർ തെയോഡോഷ്യസ് സഫ്രഗ്ഗൻ മെത്രാപ്പോലീത്താ, 2020 നവംബർ 14-ന്, തെയോഡോഷ്യസ് മാർത്തോമ്മാ എന്ന നാമധേയത്തിൽ, സഭയുടെ ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപ്പോലീത്താ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
ഇക്കാലമത്രയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ അതിന്റെ പൈതൃക പാതയിലൂടെ നീതിയോടെ നയിക്കുവാൻ അഭിവന്ദ്യ മെത്രാപ്പോലീത്തായ്ക്ക് കഴിഞ്ഞു എന്നതിൽ സംശയമില്ല. തുടർന്നും സഭയെ അതിന്റെ സത്യ വിശ്വാസ പാതയിൽ നയിക്കുവാൻ ത്രീയേക ദൈവം സകല കൃപകളും ചൊരിഞ്ഞു നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.