Theotokos – The Title of Virgin Mary
An Analysis in the background of Ephesus Synod
Theotokos – The Title of Virgin Mary
An Analysis in the background of Ephesus Synod
Home
Theotokos – The Title of Virgin Mary
An Analysis in the background of Ephesus Synod
‘Theotokos’, is the term defined by the early Church Fathers in the third Ecumenical Synod of Ephesus, to address Virgin Mary, the mother of our Lord Jesus Christ. Their attempt was to explain and emphasize Christological definitions and status of Virgin Mary in the salvific event of incarnation of God as human.
In the early decades of fifth century, there were several disputes and differences related to the natures of Jesus Christ and the role of Virgin Mary in the incarnation. Church Fathers tried to emphasize that Hypostasis (Qnuma) or Individual existence of Jesus Christ is fully Divine and fully Human, having One Unified Nature (Mia Physis), so that Christ, the incarnated God, became a real and perfect Man in body, mind, and soul and never ever ceased to be God. The Church Fathers taught that the Divine Nature (from Holy Spirit) and Human Nature (from Virgin Mary) have unified together at the same time and without delay in the womb of Virgin Mary and can never be separated at any time.
While affirming this, the Church Fathers were careful in explaining the Motherhood of Virgin Mary. They explained that Virgin Mary begat God, instead of implying the Motherhood of God to Virgin Mary. Accordingly, they endorsed Virgin Mary as Birth Giver of God (‘Theotokos’ in Greek, ‘Yoldath Aloho’ in Syriac, ‘Daiva Prasavithri’ in Malayalam). ‘Theo’ means ‘God’ and ‘Tokos’ means ‘begat’, ‘offspring’, ‘childbirth’, etc. In English, the term ‘Bearer of God’ is being used in the sense of ‘one who begat/gave birth to God’ and not just ‘carrier of God’.
However, there is nothing wrong in the colloquial and laymen’s usage of ‘Mother of God’ in the sense of ‘Mother of Son God’. As there is a danger of misinterpreting the term as ‘Mother of Father God’, it would be better not to promote the usage of the term ‘Mother of God’. This was exactly why the Church Fathers of Ephesus wanted to avoid the term ‘Theomiter’ and prompted them to introduce the term ‘Theotokos’. If the Church Fathers had decided to call the Virgin Mary the Mother of God, they would have used the Greek word 'Theomiter', (in Syriac 'Emo Daloho') meaning Mother of God, instead of 'Theotokos' .
The Synod of Ephesus in the year of AD 431 confirmed and resolved that Virgin Mary be addressed as ‘Theotokos’ or ‘Yoldath Aloho’ or ‘Birth Giver of God’. The title Theotokos given to the virgin is not meant for honouring the virgin, but for instituting a theological doctrine confirming that Jesus, who was born of the Virgin, made His Humanity one with His divinity- one physis, one hypostasis, one prosopon. Therefore any other terms for addressing Virgin Mary is against the declared decisions and resolutions of the Synod of Ephesus. All the Orthodox Churches, including Malankara Mar Thoma Syrian Church, recognize and accept the resolutions of the Synod of Ephesus.
The church faith confesses that Jesus Christ is fully Divine and fully Human and Virgin Mary is ‘Theotokos’ / ‘Birth Giver of God’. Denial of Virgin Mary as ‘Theotokos’ is nothing but complete denial of the Divinity of Jesus Christ.
തെയോടോക്കോസ് അഥവാ കന്യക മറിയാം
എഫെസൊസ് സുന്നഹദോസിന്റെ പശ്ചാത്തലത്തിൽ ഒരു വിശകലനം
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മാതാവായ കന്യക മറിയാമിനെ അഭിസംബോധന ചെയ്യുന്നതിനായി എഫെസൊസിലെ മൂന്നാമത്തെ പൊതു സുന്നഹദോസിൽ ആദ്യകാല സഭാപിതാക്കന്മാർ നിർവ്വചിച്ച പദമാകുന്നു 'തെയോടോക്കോസ്'. ദൈവം മനുഷ്യനായി അവതാരമെടുത്ത രക്ഷാകര സംഭവത്തിൽ ക്രിസ്തുശാസ്ത്ര സംബന്ധമായ നിർവ്വചനങ്ങളും, കന്യക മറിയാമിന്റെ പദവിയും വിശദീകരിക്കാനും ഉറപ്പിക്കുവാനുമായിരുന്നു അവരുടെ ശ്രമം.
അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ, യേശുക്രിസ്തുവിൻറെ സ്വഭാവവും, മനുഷ്യാവതാരത്തിൽ കന്യക മറിയാമിന്റെ പങ്കും സംബന്ധിച്ച് നിരവധി വ്യത്യസ്ത അഭിപ്രായങ്ങളും തർക്കങ്ങളും നിലവിലുണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ ഹൈപ്പോസ്റ്റാസിസ്' (ക്നൂമാ) അല്ലെങ്കിൽ 'ആളത്ത്വം' പൂർണ്ണ ദൈവികവും, പൂർണ്ണ മാനുഷികവും ആയ ഐക്യ സ്വഭാവം (മിയാഫിസൈറ്റ്) ആകുന്നു എന്ന് ഉറപ്പിച്ചു പറയാൻ സഭാ പിതാക്കന്മാർ ശ്രമിച്ചു. അങ്ങനെ, ജഡമെടുത്ത ദൈവമായ ക്രിസ്തു ശരീരത്തിലും മനസ്സിലും ആത്മാവിലും, യഥാർത്ഥവും പരിപൂർണ്ണവുമായ ഒരു മനുഷ്യനായിത്തീർന്നു എന്നും, അവന്റെ പരിപൂർണ്ണ ദൈവത്വം അനാദിയും അവസാനമില്ലാത്തതും ആകുന്നു എന്നും, അത് അവനിൽ ഒരിക്കൽ പോലും ഇല്ലാതായിരുന്നിട്ടില്ല എന്നും അവർ പഠിപ്പിച്ചു. ദൈവത്വവും (പരിശുദ്ധാത്മാവിൽ നിന്ന്) മനുഷ്യത്വവും (കന്യാമറിയത്തിൽ നിന്ന്) ഒരേ സമയം ഒരുമിച്ച് കന്യാമറിയത്തിന്റെ ധർഭപാത്രത്തിൽ കാലതാമസമില്ലാതെ ഒന്നിച്ചുചേർന്നുവെന്നും, അതിനെ ഒരിക്കലും വേർപെടുത്താൻ കഴിയില്ലെന്നും സഭാപിതാക്കന്മാർ ഉറപ്പിച്ചു പറഞ്ഞു.
ഇത് സ്ഥിരീകരിച്ചു പറയുന്നതിനോടൊപ്പം, കന്യക മറിയാമിൻ്റെ മാതൃപദവിയെപ്പറ്റി പഠിപ്പിക്കുന്നതിൽ സഭാപിതാക്കന്മാർ ശ്രദ്ധാലുക്കളായിരുന്നു. കന്യക മറിയാമിനെ 'ദൈവത്തിൻ്റെ മാതാവ്' എന്നു വിളിക്കുന്നതിനു പകരം, കന്യക മറിയം ദൈവത്തെ പ്രസവിച്ചു എന്ന് അവർ വിശദീകരിച്ചു. അതനുസരിച്ച്, അവർ കന്യക മറിയാമിനെ ദൈവത്തെ പ്രസവിച്ചവൾ / ദൈവ പ്രസവിത്രി എന്നു വിളിച്ചു (ഗ്രീക്കിൽ തെയോടോക്കോസ്, സുറിയാനിയിൽ യൊൽദാസ് ആലോഹൊ', മലയാളത്തിൽ 'ദൈവ പ്രസവിത്രി'). ഇതിനു സമാനമായി 'ദൈവത്തെ ഗർഭത്തിൽ വഹിച്ചു പ്രസവിച്ചവൾ എന്ന അർത്ഥത്തിൽ 'Bearer of God' എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചു. 'തെയോ' എന്നാൽ 'ദൈവം' എന്നും, ടോക്കോസ്' എന്നാൽ ജന്മം നൽകുക', 'പ്രസവിക്കുക' എന്നും അർത്ഥമാക്കുന്നു.
'പുത്രൻ തമ്പുരാന്റെ മാതാവ്' എന്ന അർത്ഥത്തിൽ 'ദൈവമാതാവ്' എന്ന പൊതുവേ ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ 'പിതാവായ ദൈവത്തിൻ്റെ മാതാവ്' എന്ന് തെറ്റായി വ്യാഖ്യാനിക്കുവാനുള്ള അപകടമുള്ളതിനാൽ 'ദൈവമാതാവ്' എന്ന പദത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് ഉചിതം. എഫെസൊസിലെ സഭാപിതാക്കന്മാർ തെയോമിറ്റർ എന്ന പദം ഒഴിവാക്കാൻ ആഗ്രഹിച്ചതും, 'തെയോടോക്കോസ്' എന്ന പദം അവതരിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചത് ഈ അപകടം ഭയന്നിരുന്നതുകൊണ്ടായിരുന്നു. കന്യക മറിയാമിനെ ദൈവ മാതാവ്' എന്നു വിളിക്കണമെന്നു സഭാ പിതാക്കന്മാർ തീരുമാനിച്ചിരുന്നെങ്കിൽ, 'തെയൊടോക്കൊസ് എന്ന പ്രയോഗത്തിനു പകരം ദൈവത്തിന്റെ അമ്മ എന്നർഥം വരുന്ന 'തെയോമിറ്റർ' എന്ന ഗ്രീക്ക് പദം (സുറിയാനിയിൽ 'ഏമൊ ദാലോഹൊ) ഉപയോഗിക്കുമായിരുന്നു .
AD 431-ൽ ചേർന്ന എഫെസോസ് സുന്നഹദോസ് കന്യക മറിയാമിന് തെയോടോക്കോസ് എന്ന പദവി നല്കി അംഗീകരിക്കയും സ്ഥിരപ്പെടുത്തുകയും ചെയ്തു. കന്യകയ്ക്ക് നൽകിയ തെയോടോക്കോസ് എന്ന പദവി കന്യകയെ ബഹുമാനിക്കുന്നതിനല്ല, മറിച്ച് കന്യകയിൽ നിന്ന് ജനിച്ച യേശു തൻ്റെ ദൈവികത-ഒരേ ഭൗതികതയാൽ തൻ്റെ മനുഷത്വത്തെ ഒന്നാക്കിയെന്ന് സ്ഥിരീകരിക്കുന്ന ദൈവശാസ്ത്രം സ്ഥീകരിക്കാനാണ്. അതുകൊണ്ട്, കന്യക മറിയാമിനെ അഭിസംബോധന ചെയ്യുന്നതിനുള്ള മറ്റേതെങ്കിലും പ്രയോഗങ്ങൾ എഫെസൊസ് സിനഡിന്റെ പ്രഖ്യാപിത തീരുമാനങ്ങൾക്കും നയങ്ങൾക്കും എതിരാണ്. മലങ്കര മാർ തോമാ സുറിയാനി സഭ ഉൾപ്പെടെ എല്ലാ ഓർത്തഡോക്സ് സഭകളും എഫെസൊസ്' സിനഡിന്റെ പ്രമേയങ്ങളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.
സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ പ്രധാനപ്പെട്ടത്, യേശു ക്രിസ്തു പൂർണ്ണ ദൈവവും, പൂർണ്ണ മനുഷ്യനും ആകുന്നു എന്ന് ഏറ്റു പറയുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ്. അതോടൊപ്പം എഫെസോസ് സുന്നഹദോസിന്റെ തീരുമാനപ്രകാരം കന്യക മറിയാമിനെ 'തെയോടോക്കോസ്' എന്നു അംഗീകരിക്കയും ചെയ്യുക എന്നതും കൂടി സത്യവിശ്വാസത്തിന്റെ ഭാഗമാണ്. കന്യക മറിയാം തെയൊടോക്കോസ് അല്ല എന്ന് നിഷേധിച്ചു പറയുന്നത്, യേശുക്രിസ്തുവിന്റെ ദൈവത്വത്തെ പൂർണമായി നിഷേധിക്കുന്നതിനു തുല്യമല്ലാതെ മറ്റൊന്നുമല്ല.
Courtesy : GT Edamuriyil