നിഖ്യാ വിശ്വാസ പ്രമാണത്തില്‍ നാം എന്തൊക്കെ വിശ്വസിക്കുന്നു?
നിഖ്യാ വിശ്വാസ പ്രമാണത്തില്‍ നാം എന്തൊക്കെ വിശ്വസിക്കുന്നു?
നിഖ്യാ വിശ്വാസ പ്രമാണത്തില്‍ നാം എന്തൊക്കെ വിശ്വസിക്കുന്നു?
സാരാംശത്തില്‍ ഏകമായിരിക്കുന്ന ശക്തിയും പിതാവും പുത്രനും പരിശുദ്ധറൂഹായും എന്ന മൂന്നു ആളത്വങ്ങള്‍ ഉള്ളവനുമായി ത്രീയേകദൈവത്തിലുള്ള വിശ്വാസം.
ഇതില്‍ ഒന്നാമനായ പിതാവിനെ, സര്‍വ്വശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സൃഷ്ടിതാവായ സത്യമുള്ള ഏകദൈവമെന്നു വിശ്വസിക്കുന്നു.
രണ്ടാമനായ പുത്രനെ, ഏക കര്‍ത്താവെന്നും ദൈവത്തിന്റെ ഏകപുത്രന് എന്നും, സര്‍വലോകങ്ങള്‍ക്കും മുന്‍പേ പിതാവില്‍ നിന്നു ജനിക്കപ്പെട്ടവന് എന്നും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശം, സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവം, ജനിക്കപ്പെട്ടവന്, നിര്മ്മിക്കപ്പെടാത്തവന്, പിതാവൊടു സാരാംശത്തില്‍ സമത്വമുള്ളവന്, അവന്റ കയ്യാല്‍ സകലവും ഉണ്ടാക്കപ്പെട്ടു, ഇവന് മനുഷ്യരക്ഷയ്ക്കായി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി ശുദ്ധമുള്ള റൂഹായില്‍ നിന്നും, പരിശുദ്ധ കന്യകമറിയാമ്മില് നിന്നും ശരീരമെടുത്തു, മനുഷ്യനായി പൊന്തിയോസ് പീലാത്തൊസിന്റെ നാളുകളില്‍ കുരിശില്‍ തറയ്ക്കപ്പെട്ടു, അവന് കഷ്ടമനുഭവിച്ചു, മരിച്ചു, അടക്കപ്പെട്ടു, അവന് മനസ്സായ പൊലെ മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റു, സ്വര്‍ഗ്ഗത്തിലേക്കു കരേറി പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു എന്നും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ മഹാപ്രഭാവത്തോടെ ഇനിയും വരുന്നു എന്നും, അവന്റെ രാജത്വത്തിന്ന് അവസാനമില്ലെന്നും വിശ്വസിക്കുന്നു.
മൂന്നാമനായ പരിശുദ്ധ റൂഹായെ, സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവെന്നും, പിതാവില്‍ നിന്നു പുറപ്പെടുന്നു എന്നും, പിതാവോടും പുത്രനോടും കൂടി വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നു എന്നും നിബ്യന്മാരെയും, ശ്ലീഹന്മാരെയും കൊണ്ടു പറയിച്ചവനെന്നും വിശ്വസിക്കുന്നു.
സഭ കാതോലികവും അപ്പൊസ്തോലികവും ഏകവും വിശുദ്ധമെന്ന് വിശ്വസിക്കുന്നു.
പാപമോചനത്തിനുള്ള മാമോദീസാ ഒന്നു മാത്രമെന്ന് വിശ്വസിക്കുന്നു.
മരിച്ചവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നു
വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനു വേണ്ടി നോക്കി പാര്‍ക്കുവാനുള്ള വിശ്വാസം.